INDIANEWSTrending

വാക്‌സിൻ സ്വീകരിക്കുന്ന എല്ലാവർക്കും സമ്മാനങ്ങൾ, ആളുകളെ വാക്‌സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന രസകരമായ പദ്ധതിയുമായി വാക്‌സിനേഷൻ കേന്ദ്രങ്ങൾ

അഹമ്മദാബാദ് : രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യോഗ്യരായ എല്ലാവരും കൃത്യ സമയത്ത് വാക്‌സിൻ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വ്യാജ അഭ്യൂഹങ്ങളിൽ വിശ്വസിച്ച് വാക്‌സിൻ സ്വീകരിക്കാതെ നിരവധി പേരാണ് മാറി നിൽക്കുന്നത്. ഇത്തരം ആളുകളെ വാക്‌സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന രസകരമായ ഒരു പദ്ധതിയാണ് ഇപ്പോൾ രാജ്‌കോട്ടിൽ ആരംഭിച്ചിരിക്കുന്നത്.

വാക്‌സിൻ സ്വീകരിക്കുന്ന എല്ലാവർക്കും ഇവിടെ സമ്മാനങ്ങൾ ലഭിക്കും. പ്രദേശത്തെ സ്വർണപ്പണിക്കാരുടെ സംഘടനയാണ് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുന്നത്. സ്ത്രീകൾക്ക് സ്വർണത്തിന്റെ മൂക്കുത്തിയും പുരുഷന്മാർക്ക് ഹാൻഡ് ബാന്റുമാണ് സമ്മാനമായി ലഭിക്കുക. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.നഗരത്തിലെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമീപത്തിലും ഇത്തരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. പദ്ധതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close