KERALANEWS

വാക്‌സീന്‍കൊണ്ടുപോയ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിന് പുറത്ത് പുഷ്പവൃഷ്ടി നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണത്തിനുളള കോവിഡ് വാക്‌സീന്റെ ആദ്യബാച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി എത്തി.വാക്‌സീന്‍കൊണ്ടുപോയ വാഹനങ്ങള്‍ക്ക് വിമാനത്താവളത്തിന് പുറത്ത് പുഷ്പവൃഷ്ടി നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ വിമാനത്തില്‍ മൂന്നുലക്ഷം ഡോസ് വാക്‌സീനാണ് എത്തിയത്. ഇതില്‍ 15 പെട്ടി വാക്‌സീന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും 10 പെട്ടി കോഴിക്കോട്ട് മലാപ്പറമ്പ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലും എത്തിച്ചു.വൈകിട്ട് ആറുമണിയോടെ വാക്‌സീനുമായി വിമാനം തിരുവനന്തപുരത്തും എത്തി. 1.34 ലക്ഷം ഡോസുകളാണ് തിരുവനന്തപുത്ത് എത്തിയത്. രാജ്യത്തെ കോവിഡ് വാക്‌സീനേഷന്‍ ശനിയാഴ്ച്ച പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. ഒപ്പം റജിസ്‌ട്രേഷനും കുത്തിവയ്പ്പ് നടപടികളും ഏകോപിപ്പിക്കാന്‍ തയ്യാറാക്കിയ കോവിന്‍ ആപ്പും പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കും. ലോകത്തിലെ ഏറ്റവും വിപുലമായ വാക്‌സീനേഷനാണ് ശനിയാഴ്ച്ച രാജ്യം തുടക്കം കുറിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close