INDIANEWSTrending

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഉള്ളതാണ് ;വിജയിച്ച സ്ഥാനാര്‍തഥികള്‍ കണ്ടുപഠിക്കേണ്ട ഒരു മാതൃക തമിഴ്‌നാട്ടില്‍ ഉണ്ട്;പ്രകടനപത്രികയിലെ 5 വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

ചെന്നൈ : അധികാരമേറ്റതിന് ശേഷം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തുന്ന നേതാക്കള്‍ക്ക് കണ്ടുപഠിക്കേണ്ട നേതാവായ എം.കെ. സ്റ്റാലിന്‍. അധികാരമേറ്റതിന് പിന്നാലെ തമിഴ്നാട്ടില്‍ പ്രകടനപത്രികയിലെ 5 വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കൊവിഡ് ദുരിതാശ്വാസമടക്കമുള്ള വാഗ്ദാനങ്ങളിലാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത്.കൊവിഡ് ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 2000 രൂപ ആദ്യഗഡുവെന്ന നിലയില്‍ നല്‍കാനാണ് ഉത്തരവ്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് 4,000 രൂപയുടെ ധനസഹായമാണ് പ്രകടനപത്രികയില്‍ ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നത് . 4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.മേയ് മൂന്നുമുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ പാലിന് മൂന്നുരൂപ കുറയ്ക്കും എന്ന ഉത്തരവാണ് മറ്റൊന്ന്. സര്‍ക്കാര്‍ ബസുകളില്‍ മേയ് എട്ടുമുതല്‍ വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും മുഖ്യമന്ത്രി ഒപ്പു വെച്ചിട്ടുണ്ട്. ഇതിലേക്കായി ചെലവ് വരുന്ന 1,200 കോടി രൂപ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും.

പ്രധാനപ്പെട്ട മറ്റൊന്ന് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍പ്പെടുത്തി സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നല്‍കും എന്നതാണ്. കൂടാതെ ഡിഎംകെ സര്‍ക്കാര്‍ ഭരണത്തിലേറി ആദ്യ 100 ദിവസങ്ങളില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ഐ.എ.എസ്. ഓഫീസര്‍ അധ്യക്ഷനായ പുതിയ വകുപ്പും സൃഷ്ടിക്കുക എന്നതാണ്.മേയ് ഏഴിനാണ് തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും 33 അംഗ മന്ത്രിസഭയും അധികാരമേറ്റത്. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close