AUTOMOTIVENEWSTrendingWORLD

വാങ്ങി മൂന്ന് ദിവസത്തിനുള്ളിൽ കത്തിയെരിഞ്ഞ് ഇലക്ട്രോണിക് കാർ; അപകടത്തിൽ പെട്ടത് സുരക്ഷക്ക് പേരുകേട്ട 97 ലക്ഷം രൂപയുടെ ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡ്

മികച്ച വേഗത്തിലൂടെയും പുത്തൻ ഫീച്ചറുകളോടെയും ശ്രദ്ധ നേടിയ കാറാണ് ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ്. എന്നാൽ വാങ്ങി മൂന്ന് ദിവസത്തിനുള്ളിൽ കത്തി ചാരമായാണ് ടെസ്ലയുടെ ഈ പുത്തൻ മോഡൽ കാർ വാർത്തകളിൽ നിറയുന്നത്. 129900 ഡോളർ വില വരുന്ന (ഏകദേശം 97 ലക്ഷം രൂപയുടെ) ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡ് ലോങ് റേഞ്ചാണ് പെൻസിൽവാനിയയിൽ അപകടത്തിൽ പെട്ടത്.

A Tesla Model S Plaid caught fire in Pennsylvania, briefly trapping the  driver inside - The Verge

ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് ഉടമ ശ്രദ്ധിച്ചത്. പെട്ടെന്ന് തന്നെ വാഹനം നിര്‍ത്തുകയും ആൾ പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇലക്ട്രോണിക് ഡോര്‍ സിസ്റ്റം തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് അദ്ദേഹം വാഹനത്തില്‍ നിന്ന് പുറത്തുകടന്നത്.പിന്നീട് ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നുവെന്ന് കാർ ഉടമ പറഞ്ഞു. തലനാരിഴക്കാണ് അദ്ദേഹം മരണത്തിൽ നിന്ന് രക്ഷപെട്ടത്.

Tesla Model S Plaid caught fire while being driven: fire chief

നിലവില്‍ വിപണിയിലുള്ള ഏതൊരു കാറിനേക്കാളും മികച്ച സൗകര്യവും പെര്‍ഫോർമന്‍സുമുള്ള കാറുകളായിരുന്നു ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല. ഈ വർഷം ജൂണിലാണ് ടെസ്ല എസ് പ്ലെയ്ഡ് മോഡൽ കാറുകൾ വിപണിയിലെത്തിച്ചത്. പോര്‍ഷെയേക്കാള്‍ വേഗത, വോള്‍വോയേക്കാള്‍ സുരക്ഷിതം’ എന്നാണ് ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡിനെ ഇലോണ്‍ മസ്‌ക് തന്നെ വിശേഷിപ്പിച്ചത്. ലോകത്തില്‍ തന്നെ ഏറ്റവും വേഗതയെടുക്കാന്‍ കഴിയുന്ന വാഹനം എന്ന വിശേഷണത്തോടെ എത്തിയ ഈ മോഡൽ പരമാവധി 627 കിലോമീറ്റര്‍ വരെ മൈലേജും ഒറ്റ ചാര്‍ജില്‍ നൽകുന്നു എന്ന പ്രത്യേകതയുമുണ്ട്.

Tesla has axed plans to introduce the Model S Plaid Plus - Autocar India

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close