TrendingWORLD

വാട്സാപ്പ് വഴി അധിക്ഷേപം; യുവാവിന് അരക്കോടിയിലേറെ പിഴയിട്ട് കോടതി

അബുദാബി: വാട്സാപ്പ് വഴി സ്ത്രീയെ അധിക്ഷേപിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഏകദേശം അരക്കോടിയിലേറെ രൂപയാണ് കുറ്റക്കാരനായ യുവാവിന് കോടതി ശിക്ഷ വിധിച്ചത്. വാട്സാപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ച യുവാവിന് അബുദാബി കോടതിയാണ് 2,70,000 ദിര്‍ഹം പിഴശിക്ഷയായി വിധിച്ചത്. ഇത് ഏകദേശം അരക്കോടിയിലേറെ മൂല്യം വരും. 20,000 ദിര്‍ഹം യുവതിക്ക് നഷ്ടപരിഹാരമായി നല്‍കണം.ഐടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. ഇന്റര്‍നെറ്റിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതിന് 2,50,000 ദിര്‍ഹം മുതല്‍ 5,00,00 ദിര്‍ഹം വരെയാണ് യുഎഇയില്‍ പിഴ. തനിക്ക് വാട്സാപ്പിലൂടെ ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പരാതിക്കാരിയായ അറബ് യുവതി പൊലീസിന് സമര്‍പ്പിച്ചു.

പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറിയിരുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച കോടതി, യുവാവിന് 2,50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു.താന്‍ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരി സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ പ്രാഥമിക കോടതി 20,000 ദിര്‍ഹം യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു. കീഴ്ക്കോടതി വിധിച്ച 20,000 ദിര്‍ഹം പോര എന്നും കൂടുതല്‍ വേണമെന്നും ആവശ്യപ്പെട്ട് യുവതി മേല്‍ക്കോടതിയെ സമീപച്ചെങ്കിലും ഈ ആവശ്യം തള്ളി. കീഴ്ക്കോടതി വിധിച്ച നഷ്ടപരിഹാരം മേല്‍ക്കോടതി ശരിവയ്ക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close