KERALA

വാട്സ്ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയ പത്തു പേർ അറസ്റ്റിൽ.

കോട്ടയം : കോട്ടയം തെക്കുംഗോപുരത്ത് നിസാമുദ്ദീൻ തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും, ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതായുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അടക്കം പത്തു പേർ അറസ്റ്റിൽ. വേളൂർ മാണിക്കുന്നം ചെമ്പോട് വീട്ടിൽ സി.എച്ച് ജിതിനാണ് (33) വ്യാജ വാര്‍ത്ത ഉണ്ടാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത്.

വീഡിയോ പ്രചരിപ്പിച്ച കൊല്ലാട് പ്ലാമൂട്ടില്‍ ജോസഫ് ജോർജ് (26) , കല്ലുപുരയ്ക്കൽ അറുവക്കണ്ടത്തിൽ സുനിൽ ബാബു (42) , മാണിക്കുന്നം പഞ്ഞിപ്പറമ്പിൽ ജയൻ (42), വേളൂർ കല്ലുപുരയ്ക്കൽ വലിയ മുപ്പതിൽ ചിറ നിഖിൽ (35), തിരുവാതുക്കൽ വെളിയത്ത് അജോഷ് (36) , വേളൂർ പാണംപടി അശ്വതി ഭവൻ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23) , പുന്നയ്ക്കൽ മറ്റം ജിജോപ്പൻ (35) , തെക്കും ഗോപുരം സാഗരയിൽ ശ്രീജിത്ത് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ , എസ് ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Back to top button
Close