INDIANEWS

വാട്‌സാാപ്പിന്റെ പുതിയ പ്രൈവസി പോളിസിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡല്‍ഹി: വാട്‌സാാപ്പിന്റെ പുതിയ പ്രൈവസി പോളിസിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. പുതിയ പ്രൈവസി പോളിസിക്കെതിരേ ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.പുതിയ പോളിസി സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ അവകാശം ലംഘിക്കുന്നതാണെന്നും ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്ഥകള്‍ പുതിയ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാം കക്ഷിക്കും ഫെയ്‌സ്ബുക്കിനും അതിന്റെ മറ്റ് കമ്പനികള്‍ക്കുമായി ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി പങ്കിടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close