NEWSTravelTrending

വാതില്‍ തുറന്ന് വയനാട്,വനത്തിനുള്ളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നു

കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കൊടുവില്‍ വയനാട്ടില്‍ വിനോദ സഞ്ചാരത്തിന് ഉണര്‍വായി വനത്തിനുള്ളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതിനുള്ള തീരുമാനമായി.ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വയനാട് ഫോറസ്റ്റ് ഡിവിഷനുകളിലെ അടച്ചിട്ട 4 കേന്ദ്രങ്ങള്‍ തുറക്കാനാണ് ഇപ്പോള്‍തീരുമാനം ആയിരിക്കുന്നത്.2 വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീന്‍മുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവ തുറക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

മീന്‍മുട്ടി വെള്ളച്ചാട്ടം

നിലവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണമുണ്ടായതിനാലും ചുരം റോഡ് നിര്‍മാണ പ്രവര്‍ത്തികളും സന്ദര്‍ശകരുടെ എണ്ണം കുറയുന്നതിന് കാരണമായിരുന്നു. എന്നാല്‍ വീണ്ടും വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സജീവമായി വരികയായിരുന്നു. അതിനിടയില്‍ ഈ കേന്ദ്രങ്ങള്‍ കൂടെ തുറക്കാനുള്ള വിധി വന്നത് ജില്ലയ്ക്ക് നേട്ടമാകും.സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വനത്തിലെ കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ സന്ദര്‍ശകര്‍ കൂടുതലായി ജില്ലയിലേക്കെത്തുമെന്നാണ് കരുതുന്നത്.

ചെമ്പ്ര പീക്ക്

2019 ലാണ് പ്രകൃതി സംരക്ഷണ സമിതിയുടെ പരാതിയെ തുടര്‍ന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനമായത്. ജില്ലയില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെത്തുകയും സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രങ്ങളുമായിരുന്നു ഇവ. വനഭൂമി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രകൃതി സംരക്ഷണ സമിതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. പിന്നീട് അപേക്ഷ നല്‍കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു. കേന്ദ്രങ്ങള്‍ അടച്ചതോടെ നിരവധി ജീവനക്കാരും ബന്ധപ്പെട്ട് ജീവിതം മുന്‍പോട്ട് കൊണ്ടുപോയവരും പ്രതിസന്ധിയിലായിരുന്നു. തുറക്കുന്നത് ഇവര്‍ക്കും ആശ്വാസമാകും

കുറുവ ദ്വീപ്

കോവിഡിന്റെ അടക്കം പശ്ചാത്തലത്തില്‍ 4 കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നവരുടെ എണ്ണവും നിശ്ചയിട്ടുണ്ട്. കേന്ദ്രങ്ങള്‍ ദീര്‍ഘകാലം അടച്ചിട്ടതിനാല്‍ അറ്റകുറ്റ പണികളെല്ലാം നടത്തിയതിന് ശേഷം മാത്രമേ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുകയുള്ളു.

കുറുവ ദ്വീപ് -1150, ചെമ്പ്ര പീക്ക് -200,മീന്‍മുട്ടി വെള്ളച്ചാട്ടം -1200,സൂചിപ്പാറ വെള്ളച്ചാട്ടം -1200 എന്നിങ്ങനെ ആയിരിക്കും പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം.

സൂചിപ്പാറ വെള്ളച്ചാട്ടം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close