HEALTHNEWS

‘വായുമലിനീകരണം കോവിഡ് 19 ന്റെ അപകടസാധ്യത വര്‍ധിപ്പിക്കും’:ദ് ഇന്നവേഷന്‍ ജേണല്‍

വായുമലിനീകരണം കോവിഡ് 19 ന്റെ അപകടസാധ്യത വര്‍ധിപ്പിച്ചേക്കാമെന്നു ‘ദ് ഇന്നവേഷന്‍ ജേണലില്‍’ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഫലമായി അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹി പോലെയുള്ള നഗരങ്ങളില്‍ കൊറോണ വൈറസ് ബാധ മാരകമായേക്കാമെന്നും മലിനീകരണം കൂടിയ പ്രദേശങ്ങളില്‍ മരണനിരക്കും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘകാലമായി മലിനീകരിക്കപ്പെട്ട വായു ശ്വസിച്ചവരിലാണ് കോവിഡ് 19 കൂടുതല്‍ ഗുരുതരമാകാനുള്ള സാഹചര്യം കൂടുതല്‍.
വായുവിനെ മലിനീകരിക്കുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡ് എക്‌സ്‌പോഷര്‍ ചെയ്യുന്നത് കോവിഡ് -19 കൂടുതല്‍ മാരകമാകാന്‍ കാരണമാകുമെന്ന് അമേരിക്കയിലെ ‘ദ് ഇന്നവേഷന്‍ ജേണലില്‍’ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് -19 മരണവുമായി നൈട്രജന്‍ ഓക്‌സൈഡിന് ശക്തമായ ബന്ധമുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് . വായുവില്‍ ഒരു ബില്യന്‍ (പിപിബി) നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ (എന്‍ഒ 2) വര്‍ധന കോവിഡ് -19 മരണങ്ങള്‍ക്കു കാരണമാകുന്നത്.

വായുമലിനീകരണത്തിന്റെ തോത് കണക്കാക്കാന്‍ ഉപയോഗിക്കുന്ന പിഎം 2.5 (പര്‍ട്ടിക്കുലേറ്റ് മാസ്റ്റേഴ്‌സ് 2.5) ആണ് പ്രധാന വില്ലനാകുന്നത്. മുടിനാരിന്റെ വ്യാസത്തിന്റെ മൂന്നു ശതമാനം മാത്രം വലുപ്പമുള്ള ഈ സൂക്ഷ്മ പൊടിപടലങ്ങള്‍ മനുഷ്യരില്‍ വ്യാപകമായി ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close