INDIA

വായ്പ തിരിച്ചടവ് മുടങ്ങിയതിന് യാത്രക്കാരങ്ങിയ ബസ് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു

ലക്നൗ: തിരിച്ചടവ് തവണകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് 34 യാത്രക്കാരുമായി സര്‍വീസ് നടത്തിയിരുന്ന ബസ് ഫിനാന്‍സ് കമ്പനി ജീവനക്കാര്‍ പിടിച്ചെടുത്തു. യാത്രക്കാരെ വഴിയില്‍ ഉപേക്ഷിച്ച സംഭവം വിവാദമായതോടെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. .ഉത്തര്‍പ്രദേശ് താന മാല്‍പ്പുരയിലാണ് സംഭവം നടക്കുന്നത്. ഗുരുഗ്രാമില്‍ നിന്ന് മധ്യപ്രദേശിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ബസാണ് വഴിമധ്യേ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തത്. ബസിന്റെ ഉടമ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ബസ് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഡ്രൈവറോടും കണ്ടക്ടറോടും ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ യാത്രക്കാരെ സ്ഥലത്ത് എത്തിക്കേണ്ടതുണ്ട് എന്ന് ബസിലെ ജീവനക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും ഇത് കേള്‍ക്കാന്‍ തയ്യാറാകാതെ വഴിമധ്യേ ഝാന്‍സിയില്‍ യാത്രക്കാരെ പ്രതികള്‍ ഇറക്കിവിട്ടതായി പൊലീസ് പറയുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ബസിന്റെ ലൊക്കേഷന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Tags
Show More

Related Articles

Back to top button
Close