
തിരുവനന്തപുരം : ബ്രിട്ടീഷുകാരെ ധീരമായി നേരിട്ട പടനായകനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും എക്കാലത്തും കേരളം അദ്ദേഹത്തെ ആദരിച്ചുതന്നെയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് ചൂട് പിടിച്ചുനിന്നകാലത്താണ് മലയാള സിനിമയില്‍ ഹാജി ഒരു ചൂടുള്ള വിഷയമായി കടന്നു വന്നത്. ആഷിക് അബു -പൃഥ്വിരാജ് സിനിമയായ വാരിയംകുന്നനുമായി ബന്ധപ്പെട്ട് തുടങ്ങിയ ചര്‍ച്ചയാണ് മലയാള സിനിമയിലും രാഷ്ടീയത്തിലും ഒരുപോലെ വിവാദങ്ങള്‍ക്കു വഴിവച്ചത്. പലരും തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. അതിന്റെ ബാക്കിയെന്നോണമെന്ന് പറയാവുന്ന രീതിയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്താവനയും.