
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി വാല്‍വുള്ള എന്‍ -95 മാസ്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരം മാസ്കുകള്‍ വൈറസിനെ പ്രതിരോധിക്കില്ലെന്നും ഇതുവഴി രോഗ വ്യാപനത്തിന് വളരെയേറെ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. ഇക്കാര്യമറിയിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ കത്തുനല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ അയച്ച കത്തില്‍, പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്കുകള്‍ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതാണെന്നും പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരല്ലാത്തവര്‍ തുണികൊണ്ടുള്ള മാസ്കുകള്‍ ഉപയോഗിക്കാനും എന്‍-95 മാസ്കുകളുടെ ഉപയോഗം, സുരക്ഷിതമായ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമായി നിയന്ത്രിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് ബാധിതരായവര്‍ ഇത്തരം മാസ്ക് ധരിച്ചാല്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാന്‍ വാല്‍വിനു കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.”വാല്‍വുള്ള എന്‍ -95 മാസ്കുകളുടെ ഉപയോഗം കൊറോണ വൈറസ് പടരാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് ഹാനികരമാണ്. കാരണം വൈറസുകള്‍ പുറത്തേക്ക് പോകുന്നത് തടയാന്‍ ഇതിന് സാധിക്കില്ല. മേല്‍പ്പറഞ്ഞവ കണക്കിലെടുത്ത്, മുഖവും വായും മൂടിവയ്ക്കാവുന്ന മാസ്കുകളുടെ ഉപയോഗം പിന്തുടരാനും എന്‍ -95 മാസ്കുകളുടെ അനുചിതമായ ഉപയോഗം തടയാനും ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,” ഡിജിഎച്ച്എസ് രാജീവ് ഗാര്‍ഗ് കത്തില്‍ പറഞ്ഞു. നിര്‍മിക്കാനും പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഇവ ധരിക്കാനും സര്‍ക്കാര്‍ ഏപ്രിലില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നു.