വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കണം: രമേശ് ചെന്നിത്തല ,സെക്രട്ടേറിയറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ അമ്മ സമരം തുടങ്ങി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് പുനരന്വേഷണം നടത്തുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്, വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ് ചെയ്തത് എന്നും ആരോപണമുയര്‍ത്തുന്നു. ഉത്തര്‍പ്രദേശ് പോലെ തന്നെ കേരളവും മാറി. പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളതെന്നും വാളയാര്‍ കുടുംബത്തിന്റെ കണ്ണീര് കേരളത്തിന്റെ കണ്ണീരാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേ സമയം സര്‍ക്കാരിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച ഉദ്യോഗസ്ഥരെക്കുറിച്ച് കുടുംബം ആരോപിച്ച കാര്യങ്ങള്‍ തന്നെയാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും കണ്ടെത്തിയിട്ടുള്ളത്. കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് മാസങ്ങളായിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നാണ് കുട്ടികളുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.കേസ് തുടക്കത്തില്‍ അന്വേഷിച്ച വാളയാര്‍ എസ് ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സോജന് എന്നവരെ അടക്കം സര്‍വ്വീസില്‍ നിന്ന് പുറത്തക്കാണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത് .അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കുടുംബം ആവര്‍ത്തിക്കുന്നു.ഇക്കാര്യം തടയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്.ഏറെ വിവാദമായ വാളയാര്‍ സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ പാലക്കാട് പോക്സോ കോടതിവിധിക്കെതിരെ ഇപ്പോഴും സമൂഹത്തിന്റെ പലകോണുകളില്‍ പ്രതിഷേധം തുടരുകയാണ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയയിലാണ്. 2017 ജനവരി 13നും മാര്‍ച്ച് നാലിനും ആണ് സഹോദരിമാരായ പെണ്‍കുട്ടികളെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്