
കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം നവംബര്‍ 9 ന് കേള്‍ക്കുമെന്ന് ഹൈക്കോടതി.കേസില്‍ പുനര്‍വിചാരണ വേണം എന്നാണ് സര്‍ക്കാര്‍ നിലപാട്, വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ആണ് കോടതി പരിഗണിച്ചത്.