Breaking NewsKERALANEWS

വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു, ജാമ്യാപേക്ഷ 22ന് പരിഗണിക്കും

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു. പാലക്കാട് പോക്‌സോ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതിയുടെ ജാമ്യം തുടരും. വിട്ടയച്ചതിന്റെ രേഖകളുമായി ജയില്‍ സൂപ്രണ്ട് നാളെ കോടതിയില്‍ ഹാജരാകണം.തുടരന്വേഷണത്തിനുള്ള അപേക്ഷ പ്രത്യേക അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇതു സംബന്ധിച്ചുള്ള വാദവും 22ന് തുടങ്ങും.

വാളയാര്‍ കേസില്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍പ്രകാരമാണ് മൂന്നു പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close