വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: ഹനീഫ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പാലക്കാട് വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി, മാർച്ച് മാസങ്ങളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട് നിയമിച്ച റിട്ട: ജില്ലാ ജഡ്ജി പി.കെ.ഹനീഫ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. നിയമവകുപ്പ് മന്ത്രി എ.കെ. ബാലന്റെ സാന്നിധ്യത്തിൽ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കമ്മീഷൻ റിപ്പോർട്ട് കൈമാറി.
കേസുകളുടെ പ്രോസിക്യൂഷൻ നടത്തിയതിലും ഏതെങ്കിലും തരം വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ആരൊക്കെയാണെന്നും അവർക്കെതിരെ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ടതിനെക്കുറിച്ചും അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്.
തിരുവനന്തപുരം, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി ഒമ്പത് സിറ്റിംഗ് നടത്തി. മാർച്ച് മൂന്നിന് അവസാന സിറ്റിംഗ് പൂർത്തിയാക്കിയ ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.