Breaking NewsKERALANEWS

വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു; ഭാര്യ ​ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: ദേശീയപാതയിൽ ശ്രീനാരായണപുരത്തിന് സമീപം ഇരുപത്തി അഞ്ചാം കല്ലിൽ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. എറിയാട് മാടവന വലിയ വീട്ടിൽ ഷമീർ (41) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീറിൻ്റെ ഭാര്യ ഷാഹിദ (38)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓൺ ലൈഫ് ആംബുലൻസ് പ്രവർത്തകർ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ജീപ്പ് ഇടിച്ചതിനെ തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നിട്ടുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close