KERALANEWS

വാഹന പരിശോധക്കിടെ വയോധികന് പൊലീസ് മര്‍ദ്ദനം

കൊല്ലം: കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹന പരിശോധക്കിടെ വയോധികന് പൊലീസ് മര്‍ദ്ദനം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷന്‍ എസ് ഐ നജീം മുഖത്തടിച്ചത്.

ചടയമംഗലം പോലീസ് വാഹന പരിശോധന നടത്തുന്നതിടെയാണ് മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദന്‍ നായര്‍ എന്ന വയോധികന്‍ പൊടിമോന്‍ എന്ന സുഹൃത്തുമായി ബൈക്കിലെത്തിയത്. ബൈക്കിന് പിന്നിലിരുന്ന ഇദ്ദേഹത്തിനും സുഹൃത്തിനും ഹെല്‍മറ്റോ വാഹനത്തിന്റെ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. കൈകാണിച്ച് വാഹനം നിര്‍ത്താനാവശ്യപ്പെട്ട പോലീസ് ഇവരോട് അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന് ആവശ്യപ്പെട്ടകയും കൂലിപ്പണിക്കാരാണ് ഇപ്പോള്‍ പണമെടുക്കാനില്ലെന്നും ഇരുവരും അറിയിച്ചു. പിന്നീട് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിക്കുകയായിരുന്നു.രോഗിയാണെന്ന് രാമാനന്ദന്‍ നായര്‍ അറിയിച്ചെങ്കിലും പ്രൊബേഷന്‍ എസ് ഐ നജീം അടക്കമുള്ളവര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം പൊടിമോനെ വാഹനത്തില്‍ കയറ്റി, രാമാനന്ദന്‍ നായരെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കവെ പ്രതിരോധിക്കുകയും പോലീസ് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് വയോധികന് മുഖത്ത് അടിയേറ്റത്.ജംങ്ഷനില്‍ ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാമാനന്ദന്‍ നായര്‍ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം വിവാദമായതോടെ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറല്‍ എസ്പി ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close