KERALANEWSTop News

വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം; മാസ്കില്ലാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാരുന്നു അക്രമണം

മറയൂര്‍: വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. ലോക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. സിപിഒ അജീഷിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. പ്രതി സുലൈമാനെ അറസ്റ്റു ചെയ്തു. ഇടുക്കി മറയൂര്‍ കോവിക്കടവ് സ്വദേശിയാണ് സുലൈമാന്‍. മാസ്‌ക് ധരിക്കാത്തതിനെ പറ്റി ചോദിച്ചപ്പോള്‍ സുലൈമാന്‍ പോലീസുകാരോടു തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് അടുത്തെത്തി കാര്യം തിരക്കിയ സിഐ രതീഷിനെ സുലൈമാന്‍ കല്ലെടുത്ത് തലയ്ക്കടിച്ചു. ഇതു തടയാനെത്തിയ സിപിഒ അജീഷിനെയും കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നു പോലീസ് പറയുന്നു. അജീഷിന്റെ നില ഗുരുതരമാണ്. പ്രതിയെ മറ്റുള്ള പോലീസുകാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടു പോലീസുകാരെയും പ്രാഥമിക ചികിത്സയ്ക്കായി മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close