BIZNEWS

വാഹന വിപണിയില്‍ ഉണര്‍വ്

ന്യൂഡല്‍ഹി: വാഹന വിപണിയുടെ വിലാപത്തിന് താല്‍ക്കാലിക വിരാമം. യാത്രാ വാഹന വില്‍പ്പന ഉയരുന്നു. ഉത്സവ കാലം എത്തിയതോടെയാണ് വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയും ഉയര്‍ന്നത്. വിവിധ ഡീലര്‍മാരുടെ സെപ്റ്റംബറിലെ വില്‍പ്പന 26 ശതമാനം ഉയര്‍ന്ന് 2.7 ലക്ഷം യൂണിറ്റുകളായി മാറി. മുന്‍ വര്‍ഷം ഇതേ സമയം 2.1 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു വില്‍പ്പന.

ഇരുചക്ര വാഹന വില്‍പ്പനയിലും വര്‍ധനയുണ്ട്. വില്‍പ്പന 12 ശതമാനം ഉയര്‍ന്ന് 18.5 ലക്ഷം യൂണിറ്റുകളായി ആണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം 16.6 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു വില്‍പ്പന. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 17 ശതമാനം ആണ് വളര്‍ച്ച. 12.2 ലക്ഷം യൂണിറ്റുകള്‍ സെപ്റ്റംബറില്‍ വിറ്റഴിച്ചു.ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 17 ശതമാനം ആണ് വര്‍ധന. 7.3 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇത് 6.2 ലക്ഷം വാഹനങ്ങള്‍ ആയിരുന്നു. 46.9 ലക്ഷം യൂണിറ്റുകളാണ് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന. നേരത്തെ ഇത് 46.8 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു

കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ വില്‍പ്പനയില്‍ ആണ് കൂടുതല്‍ വര്‍ധന. എസ്‌യുവി, യുവി വില്‍പ്പനയില്‍ 24 ശതമാനം വര്‍ധനയുണ്ട്. പിന്നെ മുന്നേറ്റം മോട്ടര്‍ സൈക്കിളുകളില്‍ ആണ്. അതേസമയം മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. 20 ശതമാനമാണ് വില്‍പ്പന ഇടിവ്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 1.3 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു വില്‍പ്പന. മുന്‍വര്‍ഷം 1.7 ലക്ഷം യൂണിറ്റുകളും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close