KERALANEWS

വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത, ഒരു പാലം തകരാറിലായപ്പോള്‍ ഇവരെ കണ്ടില്ല. കുണ്ടന്നൂര്‍,വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി ചെയ്തു

കൊച്ചി:കുണ്ടന്നൂര്‍,വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് തുറന്നുനല്‍കി. വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്തത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.മേല്‍പ്പാല ഉദ്ഘാടനം വിവാദമാക്കിയ വിഫോര്‍ കൊച്ചിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.കുത്തിത്തിരിപ്പുണ്ടാക്കി ജനശ്രദ്ധ നേടാന്‍ ശ്രമമുണ്ടായെന്നും കുറ്റപ്പെടുത്തി.

ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമായതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2017 ഡിസംബര്‍ 11 നാണ് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്പനചെയ്ത ഈ പാലത്തിന്റെ കരാര്‍ ഏറ്റെടുത്തത് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് ആണ്. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ ഉപകരാര്‍ നല്‍കിയത് രാഹുല്‍ കണ്‍സഷന്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു.വൈറ്റില മേല്‍പ്പാലത്തില്‍ 720 മീറ്റര്‍ നീളമുള്ള ഈ ആറുവരി മേല്‍പ്പാലത്തിന് 34 തൂണുകളും, 34 പിയര്‍ ക്യാപ്പുകളും, 116 പ്രീ സ്ട്രെസ് ഗര്‍ഡറുകള്‍ ആണുള്ളത്.85.9 കോടി രൂപയുടെ എസ്റ്റിമേറ്റ് ആയിരുന്നെങ്കിലും 78. 3 6 കോടി രൂപയ്ക്ക് കരാര്‍ കമ്പനി നിര്‍മ്മാണം പൂര്‍ത്തിയാക്കി. മേല്‍പ്പാലത്തിന് തൊട്ടുമുകളില്‍ കൂടെ കടന്നു പോകുന്ന മെട്രോയും പാലവും തമ്മിലുള്ള ഉയര വ്യത്യാസം 5.5 മീറ്റര്‍ ആണ്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയായി.വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.വളരെ സന്തോഷം തോന്നുന്ന നിമിഷമാണെന്നും പാലാരിവട്ടം ഇനി ആവര്‍ത്തിക്കില്ലെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്നമാണ്. തന്നേക്കാള്‍ കൂടുതല്‍ അദ്ദേഹമാണ് ഇതില്‍ പ്രയത്നിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close