Uncategorized

വികസനം പൊതുജന പങ്കാളിത്തത്തോടെ;റോഡുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ പരാതി അറിയിക്കാം PWD 4U ലൂടെ;പ്രമോ വീഡിയോ പ്രകാശനം ചെയ്ത് മമ്മൂട്ടി

തിരുവനന്തപുരം: പൊതുജനങ്ങളിലേക്ക് കൂടുതല്‍ അടുത്ത് വികസനം നടത്തുന്നതിനും പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും ഒരുങ്ങി ഇടതുമുന്നണി സര്‍ക്കാര്‍.ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ റോഡുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ PWD 4U വിന്റെ പ്രമോ വീഡിയോ പുറത്തിറക്കി.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മമ്മൂട്ടിയാണ് വിഡിയോ പ്രകാശനം ചെയ്തത്.

ഏഴാം തീയതി മുതല്‍ ഔദ്യോഗികമായി നിലവില്‍ വരുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു മൊബൈല്‍ തയ്യാറാക്കിയിരിക്കുന്നത്. 4000 കിലോമീറ്റര്‍ റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായ റോഡുകളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ വന്നാല്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കും.ബാക്കി റോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു ഇത് ആറുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഈ റോഡുകളെ സംബന്ധിച്ച പരാതികള്‍, പരാതി പരിഹാര സെല്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. പ്രമുഖ ആനിമേഷന്‍ കമ്പിനിയായ BMG ആനിമേഷന്‍സ് ആണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close