KERALANEWSTop News

‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എല്‍ഡിഎഫ്‌ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലേക്കുളള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുദ്രാവാക്യം. ജനുവരി ഒന്നുമുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കി വര്‍ധിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. കൊവിഡ് വാക്സിന്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു. 2020 ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കുമെന്നാണ് വാഗ്ദാനം. നിലവില്‍ 1400 രൂപയാണ് ക്ഷേമപെന്‍ഷന്‍. കൊവിഡ് വാക്സിന്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൈയ്യില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മാനിഫെസ്റ്റോ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 3 ലക്ഷം പേര്‍ക്കും തൊഴില്‍ വാഗ്ദാനമുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിലുളളവര്‍ക്ക് ക്ഷേമനിധി രൂപീകരിക്കുമെന്നും 75 ദിവസം പണിയെടുത്താല്‍ ഉത്സവബത്ത നല്‍കുമെന്നും പ്രകടനപത്രികയിലുണ്ട്. കുടുംബശ്രീ അംഗത്വം 50 ലക്ഷമായി ഉയര്‍ത്തും. കുടുംബശ്രീ വഴി 10 ലക്ഷം പേര്‍ക്ക് ലാപ്പ്ടോപ്പ്, പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച പദ്ധതി സാര്‍വത്രികമാക്കും, കേരളത്തിലെ പാര്‍പ്പിട പ്രശ്നം പൂര്‍ണമായും പരിഹരിക്കും തുടങ്ങിയവയാണ് മറ്റു പ്രഖ്യാപനങ്ങള്‍. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close