Election 2021MUKHAMUKHAMTop NewsTrending

വികസനമെന്നത് റോഡും തോടും പാലവും മാത്രമല്ല; ജനങ്ങൾക്ക് ഒരിക്കലും അന്നം മുടങ്ങരുത്; മീഡിയ മം​ഗളം മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് വി എൻ വാസവൻ

താഴെ തട്ടിൽ നിന്നും വളർന്ന് വന്ന് കോട്ടയം ജില്ലയിലെ ഏറ്റവും പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ നിരയിലെത്തിയ വ്യക്തിയാണ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സഖാവ് വി എൻ വാസവൻ. സിപിഎമ്മിന്റെ ബ്രാഞ്ച് ഘടകത്തിൽ നിന്നും ആരംഭിച്ച് ജില്ലാ സെക്രട്ടറി വരെയും, ​ഗ്രാമ പഞ്ചായത്ത് അം​ഗത്തിൽ തുടങ്ങി നിയമസഭാം​ഗം വരെയും പ്രാഥമിക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിൽ തുടങ്ങി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ വരെയും എത്തിയ പൊതു പ്രവർത്തകൻ. മികച്ച സംഘാടകൻ, കഴിവുറ്റ ജനപ്രതിനിധി, മികച്ച സഹകാരി, സാംസ്കാരിക പ്രവർത്തകൻ എന്നീ വിശേഷണങ്ങൾക്കും അപ്പുറത്ത് കോട്ടയം ജില്ലക്കാർക്ക് എന്തു കാര്യത്തിനും ആദ്യം ഓടിയെത്തുന്ന പ്രിയ സഖാവാണ് വാസവൻ. വിജയിച്ചെത്തിയാൽ‌ ശ്രീ. വാസവനെ കാത്തിരിക്കുന്നത് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളുമാണെന്ന് രാഷ്ട്രീയ കേരളത്തിനും നിശ്ചയമുണ്ട്.

ശ്രീ വി എൻ വാസവനാണ് മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ ഇന്നത്തെ അതിഥി. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയിലും ഞങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ ശ്രീ വി എൻ വാസവനെ സ്നേഹത്തോടെ സ്വാ​ഗതം ചെയ്യുന്നു.

ആര്യ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിനായുള്ള താങ്കളുടെ പക്കലുള്ള വികസന പദ്ധതികൾ എന്തെല്ലാമാണ്?

വി എൻ വാസവൻ: വികസനം എന്ന് ഉദ്ദേശിക്കുന്നത് എന്റെ വീക്ഷണത്തിൽ, റോഡും തോടും പാലവും കലുങ്കും മാത്രമല്ല. ജനങ്ങളുടെ ജീവിത നിലവാരത്തിൽ ആദ്യമായി വികാസമുണ്ടാകണം. വികസനത്തെ നമുക്ക് ഒരു കെട്ടിടത്തോട് ഉപമിച്ചാൽ, കെട്ടിടത്തിന്റെ അടിത്തറ എന്ന് പറയുന്നത് സാമ്പത്തികമായിരിക്കും. ഭിത്തിയും മേൽക്കൂരയും എന്ന് പറയുന്നത് സാമൂഹികവും സാംസ്കാരികവും ആയിരിക്കും. ഇത് കൂടിച്ചേരുമ്പോഴാണ് കെട്ടിടം പൂർണമാകുന്ന്.

ശ്രീകുമാർ: ഇപ്പോഴും ഉച്ചക്കഞ്ഞിയൊക്കെ നൽകിയാണ് കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നത് എന്നൊരു ആരോപണമുണ്ട്

വി എൻ വാസവൻ: ആരോപണങ്ങൾ ആർക്കും പറയാം. അത് ​ഗുണമാണോ ദോഷമാണോ എന്ന് നോക്കണം. ആ പ്രോജക്ട്. എത്ര മനോഹരമായി പഠിപ്പിക്കുന്ന അധ്യാപകനും എത്ര ബുദ്ധിയുള്ള കുട്ടിയും വയറ് വിശന്ന് കഴിഞ്ഞാൽ എന്ത് പഠിപ്പിച്ചാലും മനസ്സിലാകുമോ?

ഇന്റർവ്യൂവിന്റെ പൂർണ രൂപം വീഡിയോയിൽ കാണുക..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close