INDIANEWS

വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി : ഇനി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളെല്ലാം നിര്‍ബന്ധമായും പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന് ചിന്തിക്കേണ്ട സമയമായതായി ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് അഭിപ്രായപ്പെട്ടു. നികുതി കിഴിവുകള്‍ നല്‍കി പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കണമെന്ന് ഗവണ്‍മെന്റുകള്‍, ഫിനാന്‍സ് കമ്മീഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) യുടെ ‘ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസ് 2020’ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹൃദപരമായി പുനര്‍ രൂപകല്‍പ്പന ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനത്തിന് ഒരു സുസ്ഥിര സമീപനത്തിനായി ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, ലോകത്തെ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനത്തിന്റെ 39 ശതമാനത്തിനും കാരണം കെട്ടിടനിര്‍മ്മാണം ആണെന്ന് അഭിപ്രായപ്പെട്ടു. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ബണ്‍ രഹിത കെട്ടിടങ്ങള്‍ (net zero carbon building) പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രചാരണ പരിപാടി തുടങ്ങാന്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിനോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. നഗര ആസൂത്രകര്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സിആര്‍ഇഡിഎഐ തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകാനും അദ്ദേഹം ആവശ്യപ്പെട്ടു.
7.61 ബില്യണ്‍ ചതുരശ്ര അടി ഹരിത കെട്ടിട വിസ്തൃതിയോടെ, ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ആഗോള ഹരിത കെട്ടിട പ്രസ്ഥാനത്തെ നയിക്കുന്നതിന് ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് അഭിപ്രായപ്പെട്ട ശ്രീ വെങ്കയ്യ നായിഡു, ഹരിത ആശയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍, നിര്‍മാണ കമ്പനികള്‍ എന്നിവയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിഐഐയെ പ്രശംസിച്ചു. ഹരിത കെട്ടിടങ്ങളില്‍ കോവിഡ് 19 പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച സിഐഐയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 11 സംസ്ഥാനങ്ങളിലെ 24 ഗ്രാമങ്ങളില്‍ ഹരിത ആശയങ്ങള്‍ പ്രാബല്യത്തിലാക്കിയ സി ഐ ഐയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close