INDIA

വികാസ് ദുബെയെ കൊന്നതാര്‍ക്കുവേണ്ടി?

ന്യൂഡല്‍ഹി: കൊടും കുറ്റവാളി വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നതില്‍ ദുരൂഹതയുള്ളതായി ആരോപണം. കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ ദുബെയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാര്‍ വെടിയേറ്റു മരിച്ചിരുന്നു. ഇന്നലെ ഉജ്ജയിനിലെ മഹാകല്‍ ക്ഷേത്രത്തില്‍ നിന്നും വികാസ് ദുബയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന, നിരവധി പൊലീസ് സംഘങ്ങള്‍ ഒരുമിച്ചു നടത്തിയ അന്വേഷണത്തിലാണ് വികാസിനെ മധ്യപ്രദേശില്‍നിന്ന് പിടികൂടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പൊലീസുകാര്‍ സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തിയത്. അറസ്റ്റിലായ ദുബയെകൊണ്ട് മൂന്ന് കാറുകളിലായാണ് സംഘം കാണ്‍പൂരിലേക്ക് പോയിരുന്നത്. കാണ്‍പൂരിന് 30 കിലോമീറ്റര്‍ അകലെ വെച്ച് വെള്ളയിാഴ്ച പുലര്‍ച്ചെ, അതിലൊരു കാര്‍ അപകടത്തില്‍ പെട്ടുവെന്നും. വികാസ ദുബെ ഉണ്ടായിരുന്ന കാറാണ് അപകടത്തില്‍ പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. അപകട സമയത്ത് പൊലീസുകാരെന്റ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ വികാസ് ദുബെ ശ്രമിച്ചുവെന്നും അതിനിടെ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് വാദം. എന്നാല്‍ പുലര്‍ച്ചെ 4.00 ന് ടോള്‍ പ്ലാസയിലെ വീഡിയോയില്‍ കാണുന്നത് വികാസ്ദുബെ മറ്റൊരു വാഹനത്തില്‍ ഇരിക്കുന്നതാണ്. എപ്പോഴാണ് വികാസിനെ വാഹനം മാറ്റി കയറ്റിയത് ?എന്തിനായിരുന്നു അത്? തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. ഇതിനിടെ
വികാസ് ദുബെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുകയണ്. ്’കുറ്റവാളിയെ ഇല്ലാതാക്കി. അയാള്‍ക്കും അയാളുടെ കുറ്റകൃത്യങ്ങള്‍ക്കും സംരക്ഷണം നല്‍കിയവരുടെ കാര്യത്തില്‍ ഇനി എന്താണ്? ചെയ്യാന്‍ പോകുന്നത് എന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. മഴയത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന പൊലീസ് വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗി രംഗത്തെത്തി. ”ചെറിയ ചാറ്റല്‍ മഴയില്‍ പോലും കാര്‍ മറിയുന്നുവെങ്കില്‍, ആ കമ്പനിയില്‍നിന്ന് എങ്ങനെയാണ് ഇനി കാര്‍ വാങ്ങുക? സംഭവത്തിനിടെ ഓടിപ്പോയ പൊലീസുകാര്‍ക്ക് വീണ്ടും പരിശീലനം നല്‍കണം” അദ്ദേഹം ട്വിറ്റില്‍ കുറിച്ചു.
ദുബെയ്ക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടായിരുന്നുവെന്നും, അവരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാനും വേണ്ടിയാണ് കൊലപാതകമെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് അഭിപ്രായപ്പെട്ടു.’ഏറ്റുമുട്ടല്‍ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അങ്ങനെ ഒന്ന്‌സംഭവിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രവചിച്ചുവെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയവും തമ്മിലുള്ള വൃത്തികെട്ട അവിശുദ്ധ ബന്ധമാണ് ഇത് തെളിയിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ് പറഞ്ഞു. വികാസ് ദുബെ മരിച്ചതിനാല്‍ കഥകളൊന്നും പുറത്തു വരില്ല എന്നാണ് ജമ്മുകാശ്മീര്‍ ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തത്. സംഭവത്തെ കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Back to top button
Close