
കാണ്‍പൂര്‍: കാണ്‍പൂര്‍ വെടിവെയ്പ് കേസിലെ മുഖ്യപ്രതി വികാസ്
ദുബെ പിടിയിലായതായി റിപ്പോര്‍ട്ട്. ജൂലൈ മൂന്നിന് കാണ്‍പൂരിനടുത്തുള്ള ബിക്രു
ഗ്രാമത്തില്‍ എട്ടു പോലീസുകാരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിലെ മുഖ്യ
പ്രതിയായിരുന്നു വികാസ് ദുബെ
ഉജ്ജയിനില്‍ ഒളിവില്‍ കഴിയവേയാണ് പോലീസ് ഇയാളെ
പിടികൂടിയത്. ഇയാളുടെ അനുയായി അമര്‍ ദുബെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍
കൊല്ലപ്പെട്ടിരുന്നു. വികാസ് ദുബെയുടെ തലയ്ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം
പ്രഖ്യാപിട്ടിരുന്നു. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ.
കഴിഞ്ഞയാഴ്ച ഇയാളെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ ഗുണ്ടാസംഘം
വെടിയുതിക്കുകയായിരുന്നു.