
കൈറ്റ് വിക്ടേഴ്സ്ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹന്‍ലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ” പ്രൊജക്റ്റ് ടൈഗർ ” എന്ന പാഠഭാഗത്തിലാണ് താരം പങ്കെടുക്കുന്നത് ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം ഇന്ന് ഉച്ചക്ക് 12 ന്.