INDIANEWS

വിഖ്യാത നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം

കൊല്‍ക്കത്ത: കോവിഡ് ബാധിതനായി കൊല്‍ക്കത്തയിലെ ബെല്ലെ വൂ ക്ലിനിക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള വിഖ്യാത നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ചാറ്റര്‍ജി ചികിത്സയോട് പ്രതികരിക്കുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കഴിഞ്ഞ 19 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ് സൗമിത്ര ചാറ്റര്‍ജി. ശ്വാസകോശവും ഹൃദയവും വൃക്കകളും ഗുരുതര പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. അതേസമയം പ്ലേറ്റ് ലറ്റ് കൗണ്ട് വലിയ തോതില്‍ കുറഞ്ഞു. രക്തത്തിലെ സോഡിയത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. സ്റ്റെറോയിഡുകള്‍ അടക്കം നല്‍കിയിട്ടും അദ്ദേഹം ചികിത്സയുമായി പ്രതികരിക്കുന്നില്ലെന്ന് മെഡിക്കല്‍ ടീം അറിയിച്ചു. കുറച്ചുദിവസം മുമ്പ് അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close