
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് 90 തികഞ്ഞത് 2018ലോ അതോ 2020ലോ ? ഇപ്പോള്‍ മലയാളസിനിമാരംഗത്ത് ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത് ഒരു വിഭാഗം മലയാള സിനിമ ജനിച്ചത് 1928 ലാണെന്നും മറ്റൊരുകൂട്ടര്‍ അത് തെറ്റാണ് 1930ലാണ് സിനിമ ജനിച്ചതെന്നും വാദിക്കുന്നു.വാദം മുറുകുമ്പോള്‍ ഇരുകൂട്ടരും തെളിവുകളും നിരത്തുന്നുണ്ട്. മലയാളത്തിലെ ആദ്യ ചലച്ചിത്രം ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനാണ് എന്നകാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തര്‍ക്കമില്ല പക്ഷെ ആ സിനിമയുടെ പിറവിയെ സംബന്ധിച്ചാണ് വാദങ്ങള്‍ നടക്കുന്നത്. വിഗതകുമാരന്റെ പൂജ നടന്നത് 1928 ലായിരുന്നു റിലീസ് ചെയ്തത് 1930 ഒക്ടോബര്‍ 30ലാണ് അതുകൊണ്ടുതന്നെ റിലീസിംഗ് തിയതിയാണ് സിനിമയുടെ പിറവിയായി കാണേണ്ടത്. ഇതിനെക്കുറിച്ചുള്ള ശക്തമായ വാദങ്ങള്‍ ഇപ്പോള്‍ നിലവില്‍ ശക്തമായി ഉന്നയിക്കുന്നത് പ്രമുഖ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ ആര് ഗോപാലകൃഷ്ണനാണ്. സിനിമയ്ക്കുവേണ്ടി സ്വത്തും ജീവിതവും നഷ്ടപ്പെടുത്തിയ 5 പേരുടെ കഥപറയുന്ന അദ്ദേഹത്തിന്റെ നഷ്ടസ്വപ്നങ്ങള്‍ എന്ന പുസ്കത്തില്‍ മുന്നോട്ട് വയ്ക്കുന്നൊരുവാദം സിനിമ പിറന്നത് 1930ലാണെന്നാണ്. 1930കളിലിറങ്ങിയ പത്പര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ വാദമെന്നും അദ്ദേഹം പറയുന്നു.അടുത്തവാദം 1928ലാണ് മലയാള സിനിമ പിറന്നത് എന്നതാണ്. ആ സെല്ലുലോയ്ഡ് എന്ന സിനിമയുടെ സംവിധായകന് കമലും ഈ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.. ബീജവാപം നടന്നത് 1928ലാണ് അതുകൊണ്ടുതന്നെ ഈ വര്‍ഷമാണ് പിറവികൊണ്ടതായും പറയുന്നു.
ശാരദാവിലാസംഎന്ന സ്റ്റുഡിയോതുടങ്ങി ആ സിനിമയുടെ ചിത്രീകരണമാരംഭിച്ച വര്‍ഷം തന്നെയല്ലേ മലയാള സിനിമയുടെ ആരംഭം. ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങി പത്ത് വര്‍ഷം കഴിഞ്ഞ് റിലീസ് ചെയ്താല്‍ ആ സിനിമയുടെ ആരംഭം പത്ത് വര്‍ഷം കഴിഞ്ഞാണെന്ന് പറയാന്പറ്റില്ലല്ലോ? 1928ല്‍തന്നെയാണ് ദേശീയ അവാര്‍ഡ് ജേതാവും വിഖ്യാത നിരൂുപകനുമായ വിജയകൃഷ്ണനും പറയുന്നത്. മറ്റൊരു വാദം കൂടി കേള്‍ക്കുന്നത് റോസി എന്ന നായികയുമായി ബന്ധപ്പെട്ടാണ്, സ്ത്രീകള്‍ സിനിമയില്‍ സജീവമായതിലുള്ള ദേഷ്യമോ ദളിത് വിരോധമോ ഒക്കെയാകാം ഇതിന് കാരണം എന്ന വാദവും ഒപ്പം തന്നെ നിലനില്ക്കുന്നു.