KERALANEWSTop News

വിജയം കൊള്ളാം പക്ഷേ തന്റെ വിജയത്തിളക്കം പാലയില്‍ ഇടതു മുന്നണിക്കുണ്ടായില്ല: മാണി സി കാപ്പന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവെന്ന് പാല എംഎല്‍എ മാണി സി കാപ്പന്‍. തിരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷമുണ്ടെങ്കിലും പാലായില്‍ തനിക്ക് കിട്ടിയ ഭൂരിപക്ഷം ഇപ്പോള്‍ ജോസ് കെ മാണിയുടെ ഇടതുപക്ഷമുന്നണിക്ക് ഇപ്പോള്‍ കിട്ടിയിട്ടില്ലെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നാണ് കാപ്പന്റഎ നിലപാട്. പാര്‍ട്ടിയില്‍ അത്തരത്തിലൊരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. ഇതിന് മുമ്പ് മധ്യകേരളത്തിലെ ഇടതു മുന്നണിയുടെ വിജയത്തില്‍ തനിക്കുള്ള പങ്ക് പറഞ്ഞുകൊണ്ട് മധ്യകേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണിയും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close