INDIANEWSTrending

വിജയഘോഷത്തിനു പിന്നാലെ പരാജയം.., വോട്ടെണ്ണല്‍ തുടരുകയാണെന്നുമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ്; ആശയക്കുഴപ്പത്തില്‍ നന്ദിഗ്രാമം

ന്യൂഡല്‍ഹി: നന്ദിഗ്രാമില്‍ ആദ്യം 1200 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മമത ജയിച്ചുവെന്നു വാര്‍ത്ത വന്നതിനു പിന്നാലെ പരാജയം അംഗീകരിക്കുന്നുവെന്നുള്ള മമത ബാനര്‍ജിയുടെ പ്രതികരണം. ഫലം വന്നില്ലെന്നും വോട്ടെണ്ണല്‍ തുടരുകയാണെന്നുമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഒടുവില്‍ സുവേന്ദു അധികാരി 1783 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചുവെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ്. പിന്നാലെ അവസാനറൗണ്ട് എണ്ണിയിട്ടില്ലെന്നും അതിനാല്‍ പ്രഖ്യാപനം അംഗീകരിക്കുന്നില്ലെന്നും തൃണമൂല്‍. നന്ദിഗ്രാമിലെ ഫലത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം. ഏതായാലും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിനിടയിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആഘാതമാണു നന്ദിഗ്രാമിലെ ആശയക്കുഴപ്പം. രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ച ഘട്ടം മുതല്‍ മമത പിന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ സുവേന്ദു 12,000 വോട്ടിന്റെ ലീഡ് വരെയെത്തിയിരുന്നു. 14ാം റൗണ്ട്മുതല്‍ മമതയുടെ തിരിച്ചുവരവ് കണ്ടു. 16ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മമതയ്ക്കു 820 വോട്ടിന്റെ ഭൂരിപക്ഷമെന്നനിലയില്‍ വിവരമെത്തി. 1200 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മമത വിജയിച്ചുവെന്ന വിവരം വൈകിട്ട് 5 മണിയോടെ മാധ്യമങ്ങള്‍ പുറത്തുവിട്ടശേഷമാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പുണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close