INDIAMoviesNEWS

വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ പ്രൊമോ വീഡിയോ എത്തി

ചെന്നൈ: വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മാസ് ഡയലോഗ് പറയുന്ന വിജയാണ് വീഡിയോയിലുള്ളത്. ജനുവരി 13ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തും എന്ന് വ്യക്തമാക്കി കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.തമിഴ്നാട്ടില്‍ തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നൂറ് ശതമാനം അനുമതി റദ്ദാക്കണം എന്നാണ് തമിഴ്നാട് സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലും തിയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.ഇതര ഭാഷ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്ററുകള്‍ തുറക്കില്ലെന്നാണ് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതോടെ കേരളത്തില്‍ മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ സാധിക്കില്ല.സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ആന്‍ഡ്രിയ, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close