KERALANEWS

വിജയ് യേശുദാസിന്റെ വാക്കുകള്‍ വളച്ചൊടിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍

തിരുവനന്തപുരം:വിജയ് യേശുദാസിനെ വാര്‍ത്ത മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചര്‍ച്ചയാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് വിജയ് ഇങ്ങനെയൊരു നിലപാട് അവതരിപ്പിച്ചതെന്ന വിശദീകരണങ്ങളും രംഗത്തെത്തിയിരിക്കുകയാണ് .വിജയുടെ വാക്കുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ഇത്തരം പോസ്റ്റുകളില്‍ പറയുന്നു.

‘ബിഗ്ബഡ്ജറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ ഗായകര്‍ക്കോ സംഗീതസംവിധായകര്‍ക്കോ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കുന്നില്ല.അന്‍പതു വര്‍ഷമായി പാടുന്ന അരലക്ഷം ഗാനങ്ങള്‍ പാടിയ അച്ഛന് ആറക്ക പ്രതിഫലം ആവശ്യപ്പെടുമ്പോള്‍ അത് കൂടുതലെന്ന് നിര്‍മാതാക്കള്‍ പറയുമ്പോള്‍ ബാക്കിയുള്ളവരുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കിയാണ് ഈ കഠിന തീരുമാനമെടുത്തത്. ആളുകള്‍ വിജയ് യേശുദാസ് വാങ്ങുന്നു എന്നു കരുതുന്ന പ്രതിഫലം അഞ്ചു ചിത്രങ്ങളില്‍ പാടുമ്പോള്‍ മലയാളത്തില്‍ നിന്ന് ലഭിക്കുന്നില്ല.’എന്നാണ് വിജയ് യേശുദാസ് പറഞ്ഞതെന്ന് അദ്ദേഹത്തിനെ അനുകൂലിക്കുന്നവര്‍ തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ കുറിക്കുന്നു.
മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഗായകര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിരവധി അവഗണനകള്‍ നേരിടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മലയാളത്തിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന ദാസേട്ടന്‍ തന്റെ പ്രതിഫല തുകയായ രണ്ടുലക്ഷം രൂപയിലേക്ക് എത്തിയത് കുറച്ചു നാളുകള്‍ക്ക് മുമ്പാണ്.ചിത്ര ചേച്ചി ഒരുലക്ഷം രൂപ പ്രതിഫലം വാങ്ങുമ്പോള്‍ മറ്റു ഗായകരുടെ അവസ്ഥ അതിലും താഴെ മാത്രമാണ്.വിജയ് യേശുദാസിനും വിനീത് ശ്രീനിവാസനും ഹരിശങ്കറിനും ഒക്കെ ലഭിക്കുന്നത് 35000നും ഒരു ലക്ഷത്തിനും ഇടയില്‍ മാത്രമാണ്.
ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ശ്രേയ ഘോഷാലിന് 18-25 ലക്ഷവും സിദ് ശ്രീ റാം 5ലക്ഷവും നല്‍കി അന്യസംസ്ഥാന ഗായകരെ മലയാളത്തില്‍ പാടിക്കുമ്പോള്‍,മലയാളി ഗായകര്‍ ഇവിടെ നേരിടുന്ന അവഗണന ആരും കാണുന്നില്ല.ഇതേ കഴിവ് മറ്റൊരു ഭാഷയില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും പറയാന്‍ സാധിക്കില്ല.ഗായകര്‍ക്കൊപ്പം ഇന്‍ഡസ്ട്രിയിലെ എഡിറ്റേഴ്‌സും സൗണ്ട് ഡിസൈന്‍മാരും ഇതേ അവഗണന നേരിടുന്നു.ഇതിനെതിരേയാണ് വിജയ് യേശുദാസ് പ്രതികരിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close