INDIANEWS

“വിദേശകമ്പനികൾക്കും ഇന്ത്യൻ കമ്പനികൾക്കും രണ്ട് നിയമം അനുവദിക്കാനാകില്ല”; കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ നിയമസഹായം തേടി സെറം ഇൻസ്റ്റിട്യൂട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്തെങ്കിലും പാര്‍ശ്വഫലമുണ്ടായാല്‍ കോടതിയില്‍ പോകുമ്പോൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസറും മൊഡേണയും ഈ ആനുകുല്യംആവശ്യപ്പെട്ടുണ്ടെന്നും വിദേശ കമ്പനികള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമല്ല എല്ലാ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും നഷ്ടപരിഹാര ഉത്തരവാദിത്തത്തില്‍നിന്ന് സംരക്ഷണം നല്‍കേണ്ടതാണെന്നും സെറം ഇൻസ്റ്റിട്യൂട്ട് ആവശ്യപ്പെട്ടു. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവിച്ചു.

ഓക്‌സ്ഫഡും ആസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, മറ്റ് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണത്തില്‍കൂടി ഏര്‍പ്പെട്ടിരിക്കുകയാണ്. നൊവോവാക്‌സ് ഫാര്‍മാ കമ്പനിയുമായി സഹകരിച്ച് ഉത്പാദിപ്പിക്കുന്ന കൊവോവാക്‌സിന്റെയും മൂക്കിലൂടെ നല്‍കാവുന്ന ഒറ്റ ഡോസ് വാക്‌സിന്‍ കാഡാജെനിക്‌സിന്റെയും സ്‌പൈ ബയോടെക്ക് എന്ന വാക്‌സിന്റെയും പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന പക്ഷം നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്നോ നിയമനടപടിയില്‍നിന്നോ ഉള്ള സംരക്ഷണം ഇതുവരെ ഒരു കമ്പനിക്കും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇന്ത്യയിലെ വാക്‌സിന്‍ വിതരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളായെ ഫൈസറും മൊഡേണയും മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

മറ്റ് രാജ്യങ്ങള്‍ ഈ ആനുകൂല്യം നല്‍കുന്നുണ്ടെന്നും അതില്‍ പ്രശ്‌നം ഒന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടുന്ന ഉത്തരവാദിത്തത്തില്‍നിന്ന് കമ്പനികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്. അതിനാല്‍, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ എന്തെങ്കിലും പാര്‍ശ്വഫലമുണ്ടായാല്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനാവില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close