KERALA

വിദേശത്തെ സ്‌കൂൾ ഫീസിളവ്, വിസ കാലാവധി ദീർഘിപ്പിക്കൽ: അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു

ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട്  നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു.  കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി  നിർദ്ദേശിച്ചത്.   പല ഇന്ത്യൻ സ്‌കൂളുകളിലും ഓൺലൈൻ ക്‌ളാസുകൾ നടത്തി ഫീസ് ഈടാക്കുന്നതായ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതത് രാജ്യത്തെ അംബാസിഡർമാർ അടിയന്തരമായി ഇടപെടണമെന്നും നോർക്ക ആവശ്യപ്പെട്ടു.
       യു.എ.ഇ., ഖത്തർ, കുവൈറ്റ്, ഒമാൻ, മസ്‌കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കാണ്  കത്തയച്ചത്. വിസ കാലാവധി കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷ്വറൻസ് നീട്ടി നൽകാൻ നടപടി സ്വീകരിക്കണം.  കലാവധി കഴിയുന്ന വിസ, പാസ്‌പോർട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് നീട്ടി നൽകണമെന്നും കത്തിൽ നോർക്ക ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Back to top button
Close