INDIANEWS

വിദേശ സഹായം: കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യു ഡൽഹി: രാജ്യത്താകെ കോവിഡ് തീവ്രവ്യപനം നടക്കുമ്പോൾ വിദേശത്തു നിന്ന് ലഭിച്ച ഫണ്ടുകളുടെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് നേരെ ചോദ്യ ശരങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി.

എന്താല്ലാം വിദേശ സഹായമാണ് നമ്മുക്ക് ലഭിച്ചത്?, അതെല്ലാം എവിടെ?, ആരാണ് ഇതിന്‍റെയൊക്കെ ഗുണഭോക്താവ്?, എങ്ങനെയാണ് ഈ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക?, എന്താണ് ഇതിലൊന്നും സുതാര്യതയില്ലാത്തത്? – കേന്ദ്രസര്‍ക്കാറിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ? – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചത്. ലോകത്തെമ്പാടുമുള്ള സെലിബ്രിറ്റികളും രാജ്യത്തിന് സഹായഹസ്തവുമായി എത്തിയിരുന്നു. എന്നാൽ ഇവയുടെ ഒന്നും വിശദവിവരണങ്ങൾ പിന്നീട് അറിയാനില്ലെന്നാണ് ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close