
മീഡിയ മംഗളം കുടുംബത്തില്‍ നിന്ന് പുതിയ ഒരു സംരംഭം കൂടി. വിദ്യാമംഗളം. ക്ലാസ്മുറികള് ഓണ്‍ലൈനുകളിലേക്ക് വഴിമാറിയതോടെ ഇതിനായി ഒരു പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിരിക്കുകയാണ് മീഡിയമംഗളം. മംഗളം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള മംഗളം എന്‍ജിനീയറിങ് കോളെജ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ്, ബിഎഡ്, സിബിഎസ്ഇ, സ്റ്റേറ്റ് സ്കൂളുകള്‍, ആര്‍ക്കിടെക്ച്ചര്‍ കോളെജ്, മാനേജ്മെന്റ് കോളെജ് എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനി മുതല്‍ ഒരു കുടക്കീഴില് ലഭ്യമായിരിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഗുണകരമാകുന്ന രീതിയിലാണ് പുതിയ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ എല്ലാവര്ക്കും ഒരു പ്ലാറ്റ്ഫോം എന്ന ആശയത്തില്‍ നിന്നാണ് വിദ്യാമംഗളം എന്ന സംരംഭത്തിലേക്ക് തിരിയാന്‍ മീഡിയമംഗളത്തെ പ്രേരിപ്പിച്ചത്.