KERALANEWSTop NewsTrending

വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലേക്ക്

തിരുവനന്തപുരം: ഒമ്പത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ഇന്ന് അവസാനം. വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലെത്തി. കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ക്ലാസ് മുറികളില്‍ പ്രവേശനം. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു.ഇത്രയും നാളുകള്‍ക്ക് ശേഷം സ്‌കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. സഹപാഠികളെ കാണാനായതും ഓണ്‍ലൈന് വഴിയല്ലാതെ നേരിട്ട് പഠനം നടത്താന്‍ കഴിയും എന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അധ്യാപകര്‍ ക്ലാസ്മുറികളില്‍ നേരിട്ട് പഠിപ്പിക്കുന്നതിന്റെ അത്ര എന്തായാലും വരില്ല ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.കൂടുതല്‍ പേരും രക്ഷിതാക്കള്‍ക്കൊപ്പമാണ് എത്തിയത്. ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രമേ സ്‌കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close