INDIANEWS

വിദ്യാര്‍ത്ഥികള്‍ ദേശീയതയും പൗരത്വവും ഫെഡറലിസവും പഠിക്കേണ്ട, സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കലില്‍ പാളിച്ച

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2020-2021 വര്‍ഷത്തെ സിബിഎസ്ഇ സിലബസ് 30% വെട്ടിക്കുറച്ചതായി സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് വിശദീകരണമെങ്കിലും സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലെ പാഠഭാഗങ്ങളാണ് വെട്ടിക്കുറച്ചത്. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. എന്നാല്‍ പാഠഭാഗങ്ങള്‍ ട്ടെിക്കുറച്ചിതിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ജനാധിപത്യ അവകാശങ്ങള്‍, ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് സിബിഎസ്ഇ പഠനഭാരം ഒഴിവാക്കാനായി എടുത്തുകളഞ്ഞത്. പഠന നേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, പ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സിലബസ് 30 ശതമാനം വരെ കുറച്ച് യുക്തിസഹമാക്കാന്‍ തീരുമാനിച്ചു,’എന്നാണ് മന്ത്രി രമേഷ് പൊഖ്രിയാല്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സിലബസില്‍ നിന്നും പൗരത്വവും ദേശീയതയും തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നവയാണ്. അതിനൊപ്പം തന്നെ് പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ഭക്ഷ്യസുരക്ഷയുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യയിലെ പ്രാദേശിക ഭരണകൂടത്തിന്റെ വളര്‍ച്ച തുടങ്ങിയവയും ഒഴിവാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്.

Tags
Show More

Related Articles

Back to top button
Close