KERALA

വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിയുമായി എം ജി ശ്രീകുമാര്‍

തൃശ്ശൂര്‍ : അപവാദ പ്രചരണങ്ങളും വ്യക്തിഹത്യയും നടത്തുന്ന തരത്തിലെ വീഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി കൊടുത്ത് ഗായകന്‍ എം ജി ശ്രീകുമാര്‍. അടുത്തിടെ ഒരു സ്വകാര്യചാനലിന്റെ മത്സരപരിപാടിയില്‍ നടത്തിയ സമ്മാനദാനത്തെ വിമര്‍ശിച്ച് വിദ്യാര്‍ഥികളിട്ട യൂട്യൂബ് വീഡിയോക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയില്‍ തൃശൂര്‍ പാറളം പഞ്ചായത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ ചേര്‍പ്പ് പോലീസ് കേസെടുത്തിട്ടിട്ടുണ്ട്.സംഗീത പരിപാടിയുടെ വിധികര്‍ത്താക്കളിലൊരാളായ എം ജി ശ്രീകുമാര്‍ നാലാം സ്ഥാനം ലഭിക്കേണ്ട കുട്ടിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നായിരുന്നു വീഡിയോയിലെ ആരോപണം. ഇതിനുപിന്നാലെ കോഴിക്കോട്ടെ മത്സരാര്‍ഥിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥികളോട് വീഡിയോയിലെ വാദങ്ങള്‍ തള്ളുന്നതായി കുട്ടിയും മാതാപിതാക്കളും അറിയിച്ചു. ഇതോടെ വീഡിയോ യുട്യൂബ് ചാനലില്‍ നിന്ന് പിന്‍വലിച്ചു. പക്ഷേ അതിനകം തന്നെ അഞ്ച് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞിരുന്നു.തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് തുറന്ന് പറഞ്ഞ് പുതിയ വീഡിയോയും ഉടന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ആദ്യം പ്രചരിപ്പിച്ച വീഡിയോ ലക്ഷക്കണക്കിനാളുകള്‍ കണ്ട സാഹചര്യത്തില്‍ നടപടിയാവശ്യപ്പെട്ട് എം ജി ശ്രീകുമാര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഡിജിപി ഈ പരാതി ചേര്‍പ്പ് പോലീസ് ഇന്‍സ്പെക്ടര്‍ ടി വി ഷിബുവിന് കൈമാറി. അദ്ദേഹമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close