Breaking NewsKERALANEWSTop News

വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ പണം വേണം; വെട്ടുകല്ല് ചുമന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ

തലയോലപ്പറമ്പ്: നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങാൻ വെട്ടുകല്ല് ചുമന്ന് പണം കണ്ടെത്തി ഡിവൈഎഫ്ഐ പ്രവർത്തകർ. തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയിലെ വടകര മേഖലാ കമ്മിറ്റി അംഗങ്ങളാണ് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് പണം സമാഹരിക്കാനായി ചെങ്കല്ല് മടയിൽ ലോഡ് കയറ്റിയത്. ഡി.വൈ.എഫ്.ഐ. കോട്ടയം ജില്ലാ കമ്മിറ്റിയുടെ 1000 സ്മാർട്ട്‌ഫോൺ ചലഞ്ചിലേക്ക് പണം നൽകുന്നതിനായിരുന്നു പ്രവർത്തകരുടെ പരിശ്രമം.

കൊല്ലം ജില്ലയിൽ യുഡിഎഫ് നേരിടുന്ന പുതിയ പ്രതിസന്ധി ഇങ്ങനെ

ശനി, ഞായർ ദിവസങ്ങളിൽ ആക്രി ശേഖരണം നടത്തിയതിന് പിന്നാലെയാണ് ചലഞ്ച് വിജയിപ്പിക്കാൻ വ്യത്യസ്തമായ കാമ്പയിൻ പ്രവർത്തകർ ഏറ്റെടുത്തത്. ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവിന്റെ നേതൃത്വത്തിൽ വൈഷ്ണവ് സാബു, ശ്രീജിത്ത്, സുഖ്‌ദേവ്, രാജേഷ്, ആഷിക്ക് പ്രകാശ്, നിധിൻ ശിവദാസ് എന്നിവരാണ് പങ്കെടുത്തത്.

വിവാഹ ശേഷം സ്തനങ്ങൾ വളരുമെന്ന പ്രചാരണത്തിന് പിന്നിലെ വസ്തുത ഇങ്ങനെ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close