KERALANEWSTrending

വിദ്വേഷത്തിന്റെയും വര്‍ഗ്ഗീയതയുടെയും വാസസ്ഥാനങ്ങളായി മാറരുത് നമ്മുടെ അക്കാദമിക സ്ഥാപനങ്ങള്‍:ശാരദക്കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ഗോള്‍വര്‍ക്കറുടെ പേര് നല്കാനുള്ള തീരുമാനത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. അശാസ്ത്രീയതയുടെയും വിദ്വേഷത്തിന്റെയും വര്‍ഗ്ഗീയതയുടെയും പ്രാകൃതത്വങ്ങളുടെയും വാസസ്ഥാനങ്ങളായി മാറരുത് നമ്മുടെ അക്കാദമിക സ്ഥാപനങ്ങള്‍ . ഭാവിയിലേക്കുള്ള വിദ്യാര്‍ഥികളുടെ സഞ്ചാരപഥങ്ങളില്‍ പുതിയ വെളിച്ചങ്ങളും തെളിച്ചങ്ങളുമാണുണ്ടാകേണ്ടത് എന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.



ഫേസ്ബുക്ക് കുറിപ്പ്

പോണ്ടിച്ചേരി സര്‍വ്വകലാശാലാ കാംപസില്‍ മോളെ ചേര്‍ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് കാംപസിലെ ഹോസ്റ്റലുകളുടെ പേരുകളാണ്.സുബ്രഹ്മണ്യ ഭാരതി ഹോസ്റ്റല്‍കമ്പര്‍ ഹോസ്റ്റല്‍ഭാരതിയാര്‍ ഹോസ്റ്റല്‍ടാഗോര്‍ ഹോസ്റ്റല്‍മൗലാനാ അബുള്‍ കലാം ഹോസ്റ്റല്‍മദര്‍ തെരേസ ഹോസ്റ്റല്‍മാദം ക്യൂറി ഹോസ്റ്റല്‍കല്‍പനാ ചൗളാ ഹോസ്റ്റല്‍സര്‍വേപ്പല്ലി രാധാകൃഷ്ണന്‍ ഹോസ്റ്റല്‍കാളിദാസ് ഹോസ്റ്റല്‍ഗംഗ, യമുന, കാവേരി, സരസ്വതി ഇതെല്ലാം കാംപസിലെ ഹോസ്റ്റലുകളാണ്.ഒരു അക്കാദമിക് സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഇടങ്ങള്‍ക്ക് അക്കാദമികവും രാഷ്ട്രീയവും പാരിസ്ഥിതികവും ചരിത്രപരവുമായ ഓര്‍മ്മപ്പെടുത്തലുണ്ടാവുക എന്നത് വലിയൊരു മികവായി അന്നെനിക്കു തോന്നിയിരുന്നു. കാംപസിന്റെ രാഷ്ട്രീയമെന്തു തന്നെ ആയിരിക്കുമെന്നറിയില്ലായിരുന്നുവെങ്കിലും അഭിമാനം തോന്നി, ഉപരിപഠനത്തിന് മോള്‍ താമസിക്കുന്ന കാംപസിന്റെ ചരിത്ര ബദ്ധമായ ഒരു അന്തരീക്ഷത്തെ ഓര്‍ത്ത് .കേരളത്തില്‍ ഒരു ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലക്ക് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന പേര് ഗോള്‍വാള്‍ക്കറുടേതാണ്. ഇത് എന്തു ചരിത്രബോധമാണ് സമൂഹത്തില്‍ ഉണര്‍ത്തേണ്ടത് ? അശാസ്ത്രീയതയുടെയും വിദ്വേഷത്തിന്റെയും വര്‍ഗ്ഗീയതയുടെയും പ്രാകൃതത്വങ്ങളുടെയും വാസസ്ഥാനങ്ങളായി മാറരുത് നമ്മുടെ അക്കാദമിക സ്ഥാപനങ്ങള്‍ . ഭാവിയിലേക്കുള്ള വിദ്യാര്‍ഥികളുടെ സഞ്ചാരപഥങ്ങളില്‍ പുതിയ വെളിച്ചങ്ങളും തെളിച്ചങ്ങളുമാണുണ്ടാകേണ്ടത്.നന്നായി പഠിച്ചിറങ്ങിയാലും തങ്ങള്‍ പഠിച്ച സ്ഥാപനങ്ങള്‍ കുട്ടികളില്‍ വില കുറഞ്ഞതും അധമത്വം കലര്‍ന്നതും വര്‍ഗ്ഗീയ ചിന്തകള്‍ ഉണര്‍ത്തുന്നതും ഏകാധിപത്യത്തിന്റെ പരുക്കുകള്‍ ഉള്ളതുമായ ചിന്തകള്‍ അവശേഷിപ്പിക്കരുത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close