KERALAMovies

വിധു വിന്‍സെന്റിന്റെ രാജി; പ്രതികരണവുമായി ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: മലയാള സിനിമയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കു വഴിവച്ച വനിതാ കൂട്ടായ്മയായ വിമന്‍ കളക്ട്വീവ് ഇന്‍ സിനിമ (ഡബ്ള്യൂ സിസി)യുടെ സ്ഥാപകാംഗങ്ങളിലൊരാളായ സംവിധായിക വിധു വിന്‍സന്റിന്റെ രാജി സംഘടന അംഗീകരിച്ചതോടെ ഡബ്ള്യൂസിസിയെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങളും വിമര്‍ശനങ്ങളും പുറത്തുവരികയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തിലൊന്നാണ്. ‘ഈ കുറിപ്പെഴുതാന്‍ താമസിച്ചു പോയോ എന്നറിയില്ല’ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ എഴുതാന്‍ വൈകിയതിനുളള കാരണങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മലയാള സിനിമാരംഗത്ത് ഏറെ വിവാദം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട വിഷയം, ഡബ്ള്യൂസിസിക്ക് അകത്തുള്ള വര്‍ണ്ണ/ വര്‍ഗ്ഗ /വ്യക്തിപര / വിയോജിപ്പുകള്‍, സ്ത്രീകള്‍ക്ക് നേരെയുളള സൈബര്‍ ആക്രമണങ്ങള്‍, ഡബ്ള്യൂസിസിയുടെ ഇതുവരെയുളള പ്രവര്‍ത്തനങ്ങള്‍, വിധു വിന്‍സെന്റ് രാജിക്കത്തില്‍ ഉന്നയിച്ചിട്ടുളള വിഷയങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്. പോസ്റ്റ്ിലേക്കുളള ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close