Breaking NewsKERALANEWSTrending

വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ടിന് എതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

വയനാട് : മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ യുവതി താമസിച്ച റിസോര്‍ട്ടിന് എതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ എന്ന 26കാരിയെയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്. ഷഹാന റിസോര്‍ട്ടിലെ ടെന്റുകളില്‍ ഒന്നില്‍ ബന്ധുക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ശുചിമുറിയില്‍ പോയിവരവെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഭയന്ന് ഓടുന്നതിനിടെ വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു. ബന്ധുക്കള്‍ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടരുകയായിരുന്നു.ഷഹാനയ്ക്ക് ഒപ്പം കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഷഹാന മരിച്ചു.

മൂന്ന് വശവും കാടാല്‍ ചുറ്റപ്പെട്ട റിസോര്‍ട്ടിന്റെ സമീപ പ്രദേശങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കും റേഞ്ച് കിട്ടില്ല. റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയിക്കുന്നതായി വനം വകുപ്പ് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും റിസോര്‍ടട്ട് പാലിച്ചിരുന്നില്ല. വനത്തിന് അതിര്‍ത്തിയില്‍ 10 മീറ്റര്‍ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിച്ചത്. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close