KERALANEWSTop News

വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നു എന്ന് മുഖ്യമന്ത്രി പറയാത്തതിൽ ആശ്വാസം; മന്ത്രി. വി.മുരളീധരൻ

തിരുവനന്തപുരം : കസ്റ്റംസ് എന്ന ഏജൻസിയാണ് ഡോളർ കടത്ത് കേസിലെ കക്ഷിയെന്നും അതിലെ മുതിർന്ന ഉദ്യോഗസ്ഥൻ കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുക എന്നത് സ്വാഭാവിക നടപടിയാണെന്നും കേരളാ മുഖ്യമന്ത്രിക്ക് അറിയില്ലെയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇത് അറിയില്ല എന്ന് തോന്നുന്ന വിധം വാർത്താക്കുറിപ്പ് തയ്യാറാക്കി അദ്ദേഹത്തെ അപഹസിച്ചയാളെ മാറ്റി നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കസ്റ്റംസ് സൂപ്രണ്ട് കക്ഷിയായ കേസിൽ കസ്റ്റംസ് കമ്മിഷണ‍ർ എന്തിന് മറുപടി പറയണം എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കമ്മിഷണർ മറുപടി നൽകിയത് എന്തുകൊണ്ടെന്ന് സാമാന്യ ബുദ്ധിയനുസരിച്ച് മുഖ്യമന്ത്രി തിരിച്ചറിയണം. വിദേശത്ത് നിന്നുള്ള കള്ളകടത്ത് നിരീക്ഷിക്കൽ ആണ് വിദേശകാര്യ വകുപ്പിന്‍റെ ജോലി എന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ വകുപ്പിന്‍റെ കീഴിൽ വരുന്ന കസ്റ്റംസിന്‍റെ ജോലിയാണെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിൽ മാധ്യമ പ്രവർത്തകരെങ്കിലും പറഞ്ഞ് മനസ്സിലാക്കണം. ഇച്ഛാശക്തിയുള്ള ധനമന്ത്രിയും ഇച്ഛാശക്തിയുള്ള ധനകാര്യവകുപ്പും കേന്ദ്രത്തിൽ ഉള്ളതിനാലാണ് വിദേശ പൗരന്മാരുമായി ചേർന്ന് പിണറായി വിജയൻ നടത്തിയ കള്ളകടത്ത് കയ്യോടെ പിടിച്ചത്.കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിനോദിനി ബാലകൃഷ്ണനെ വി. മുരളീധരൻ വേട്ടയാടുന്നു എന്ന് പറഞ്ഞില്ലല്ലോ എന്നതിൽ ആശ്വാസം ഉണ്ടെന്നും, ഇക്കാര്യത്തിലെങ്കിലും സത്യസന്ധത പുലർത്തിയതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close