KERALANEWS

വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്തിന്: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ എയര്‍പോര്‍ട്ട് കൊച്ചിയിലാണ്. അതു പോലെ കേരളത്തില്‍ ഉള്ള ഒരു വിജയകരമായ പിപിപി സംരംഭത്തിന്റെ ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയര്‍പോര്‍ട്ടുകള്‍ നടത്തുന്ന കേരള സര്‍ക്കാര്‍ തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ട് പിപിപി മോഡലില്‍ കൈമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുകയാണ്. കേരള സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തത്? ന്യായമായ അവസരവും സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. മലയാളത്തിലാണ് മന്ത്രിയുടെ കുറിപ്പ്.പോസ്റ്റിന്റെ പൂര്‍ണരൂപം :-പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തില്‍ (Public Private Partnership) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്. ഇന്ത്യയില്‍ ആദ്യത്ത പിപിപി അടിസ്ഥാനത്തിലുള്ള എയര്‍ പോര്‍ട്ട് കൊച്ചിയിലാണ് ഉയര്‍ന്നു വന്നത്. വര്‍ഷം1.3 കോടി പാസഞ്ചര്‍ കപ്പാസിറ്റിയുള്ള സിയാല്‍, 2019- 20 വര്‍ഷം കൊറോണയ്ക്ക് മുമ്പുള്ള കാലയളവ് കണക്കില്‍ എടുത്താല്‍ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.അതു പോലെ കേരളത്തില്‍ ഉള്ള ഒരു വിജയകരമായ പിപിപി സംരംഭത്തിന്റെ ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. യഥാര്‍ത്ഥത്തില്‍ കൊച്ചി എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം 1994 ലെ യുഡിഎഫ് ഭരണകാലത്തും ഉദ്ഘാടനം 1999ല്‍ എല്‍ഡിഎഫ് ഭരണകാലത്തും ആയിരുന്നു.ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയര്‍പോര്‍ട്ടുകള്‍ നടത്തുന്ന കേരള സര്‍ക്കാര്‍ തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ട് പിപിപി മോഡലില്‍ കൈമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ പിപിപി മോഡലിനെ എതിര്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഇന്ത്യയില്‍ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെയും മുംബൈയിലേയും എയര്‍പോര്‍ട്ടുകള്‍ 2006-07 ല്‍ പിപിപി മോഡല്‍ ആക്കിയത് കോണ്‍ഗ്രസ്സിന്റെ യുപിഎ സര്‍ക്കാരാണ്. അതുമായി തുലനം ചെയ്താല്‍ ഇപ്പോള്‍ കൈമാറ്റപ്പെടുന്ന ആറ് എയര്‍പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തില്‍ താഴെ യാത്രക്കാരെ മാത്രമാണ്.കേരള സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സര്‍ക്കാരിന്റെ Bid ഏറ്റവും കൂടിയ Bid ന്റെ 10% ന് ഉള്ളിലാണെങ്കില്‍) ഉം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. പക്ഷെ കേരള സര്‍ക്കാരിന്റെ Bid 19.64% കുറവായിരുന്നു. അതിനു ശേഷം അവര്‍ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹര്‍ജി 2019 ഡിസംബറില്‍ നിരസിക്കപ്പെടുകയും ചെയ്തു. ഹര്‍ജിക്കാര്‍ പിന്നീട് ബഹു. സുപ്രീം കോടതിയില്‍ എസ്എല്‍പി ഫയല്‍ ചെയ്തു. സുപ്രീം കോടതി തിരിച്ച് കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോള്‍ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ സ്റ്റേ നിലവിലില്ല.കേന്ദ്ര മന്ത്രിസഭ writ petition ന്റെ ഫലത്തിന്റെയും Concessionaire കരാര്‍ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്ക്കരണം നടത്താന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. നിയമ നടപടിയില്‍ ഹര്‍ജിക്കാര്‍ വിജയിച്ച് Bidding process Annulment/ Cancellation ആവുകയാണെങ്കില്‍ Concessionaire എയര്‍പോര്‍ട്ട് കൈവശാവകാശം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെ കൈ മാറുന്നതായിരിക്കും. എഎഐയ്ക്ക് നല്‍കിയ തുകയും കൂടുതലായി മുതല്‍ മുടക്കിയിട്ടുണ്ടെങ്കില്‍ അതും അവര്‍ക്ക് തിരിച്ചു നല്‍കേണ്ടതായിരിക്കും.എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും നഷ്ടപരിഹാരം ഒന്നും concessionaire ആവശ്യപ്പെടാവുന്നതല്ല. അല്ലെങ്കിലും ഈ എയര്‍പോര്‍ട്ടുകള്‍ 50 വര്‍ഷത്തെ പാട്ട കാലാവധിക്കു ശേഷം എയര്‍പോര്‍ട്ട് അതോറിറ്റിക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്. ഇതിനും പുറമേ കസ്റ്റംസ്, സെക്യൂരിറ്റി, ഇമിഗ്രേഷന്‍, ആരോഗ്യ സേവനം, എയര്‍ ട്രാഫിക് മാനേജ്‌മെന്റ്‌റ് മുതലായ പരമാധികാരങ്ങള്‍ തുടര്‍ന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തന്നെ നല്‍കുന്നതായിരിക്കും.

Tags
Show More

Related Articles

Back to top button
Close