KERALANEWS

വിമാനത്താവളത്തിലും ഇനി കോവിഡ് പരിശോധന നടത്താം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് പരിശോധനാ സൗകര്യം വ്യാഴാഴ്ച അംരംഭിക്കും. ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജന്‍ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആര്‍.ടി-പി.സി.ആറിന് 2100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്. കിന്‍ഡര്‍ ആശുപത്രിയുമായി സഹകരിച്ചാണ് സിയാല്‍ ഈ സംവിധാനം നടപ്പിലാക്കുന്നത്. ടി-1, ട3 ടെര്‍മിനലുകളുടെ അറൈവല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ഉപയുക്തമാക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close