Breaking NewsNEWSTrendingWORLD

വിമാന യാത്രയ്ക്കിടെ മാസ്ക് ധരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; സഹയാത്രികരെ ആക്രമിച്ച് യുവതി; അകമ്പടിയായി തെറിവിളിയും; വീഡിയോ കാണാം..

വിമാന യാത്രയ്ക്കിടെ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട സഹയാത്രികയെ മർദ്ദിച്ച് യുവതി. റയാൻ എയർ വിമാനത്തിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഐബീസയിൽ നിന്ന് മിലാനിലേക്കുള്ള വിമാനത്തിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ഫെയ്‌സ് മാസ്കുകളെക്കുറിച്ചുള്ള തർക്കത്തിനിടെ പ്രകോപിതനായ ഇറ്റാലിയൻ യുവതി മറ്റൊരു വനിതാ യാത്രക്കാരിയെ ആക്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ കാബിൻ ക്രൂവിനെയും യുവതി ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇറ്റാലിയൻ യുവതിയോട് മാസ്ക് ധരിക്കാൻ മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പ്രകോപിതയായ യുവതി സഹയാത്രികരെ തെറിവിളിക്കുകയായിരുന്നു. തർക്കം രൂക്ഷമായപ്പോൾ അവൾ അവരെ തുപ്പുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ വിമാന ജീവനക്കാരെ യുവതി ചവിട്ടുന്നതും വീഡിയോയിൽ കാണാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close