KERALATrending

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പെടെ 51 തടവുകാര്‍ക്ക് കോവിഡ്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. ജയിലിലെ 51 തടവുകാര്‍ക്കും 7 ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ പരിശോധന തുടരുകയാണ്. ഇതിനിടെ രാജ്യത്ത് നേരിയ ആശ്വാസം പകര്‍ന്ന് കോവിഡ് രോ?ഗബാധയും മരണവും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി.
ഇതില്‍ 6,80,680 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. കേസുകളുടെ എണ്ണത്തിലും മരണത്തിന്റെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അത് 89.78 ശതമാനമാണ്. 12 ദിവസത്തിനിടെ 10 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 650 മരണം കൂടി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,17,956 ആയി. ലോകത്ത് യു. എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,746,953 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close